കൊട്ടിയം: ഐ.എൻ.ടി.യു.സി മയ്യനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡർ കെ. കരുണാകരന്റെ ജന്മദിനാഘോഷം നടത്തി. ഞാറക്കുഴി ഓട്ടോ സ്റ്റാൻഡിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും ഐ.എൻ.ടി.യു.സി ദേശീയ നിർവാഹക സമിതി മുൻ അംഗം ബി. ശങ്കരനാരായണപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധീർ കൂട്ടുവിള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ബിനോജ് വർഗീസ്, നിയാസ് തങ്ങൾകുഞ്ഞ്, ബിജു ഗിരീന്ദ്രൻ, വിനിത് വർഗിസ്, ഫ്രാൻസിസ്, മനേഷ്, ബിജോയ്, റോയി, വിജയൻ എന്നിവർ സംസാരിച്ചു.
അമ്മാച്ചൻ മുക്ക് ഓട്ടോത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ജന്മദിനാഘോഷം മണ്ഡലം പ്രസിഡന്റ് സുധീർ കൂട്ടുവിള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഇരവിപുരം മണ്ഡലം പ്രസിഡന്റ് മുനിർ ബാനു, എ.കെ. താജുദ്ദീൻ, സാബു, കുട്ടപ്പൻ, ഉമേഷ്, ജാഫർ, ഷിഹാബ്, ബാബു, നെസിർ, നവാസ്, നാസിം നൗഷാദ് എന്നിവർ സംസാരിച്ചു.