kunnathoor
കോൺഗ്രസ് ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം കെപിസിസി നിർവാഹക സമിതി അംഗം എം.വി ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

കുന്നത്തൂർ: കശുഅണ്ടി വ്യവസായത്തിലെ തകർച്ചയ്ക്കും കാപ്പെക്സ് അഴിമതിക്കുമെതിരെ കോൺഗ്രസ് ശാസ്താംകോട്ട പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. പള്ളിശ്ശേരിക്കൽ കാഞ്ഞിരംവിള കശുഅണ്ടി ഫാക്ടറി പടിക്കൽ നടന്ന യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം എം.വി. ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എസ്. സുഭാഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ബ്ലോക്ക് സെക്രട്ടറിമാരായ നജീം കിഴക്കതിൽ, അബ്ദുൾ റഷീദ്, വൈ. നിസാർ, മണ്ഡലം മുൻ പ്രസിഡന്റ് മുല്ലപ്പള്ളിൽ റഷീദ്, മണ്ഡലം വൈസ് പ്രസിഡന്റ് ശാസ്താംകോട്ട റഷീദ്, പഞ്ചായത്തംഗം തസ്നി, വി. ഓമനക്കുട്ടൻ, ഡി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.