axident
പൂയപ്പള്ളിസാമിൽ ജംഗ്ൽനിൽ ലോറിയുമായി ഇടിച്ച് തകർന്ന കാർ

ഓയൂർ: പൂയപ്പള്ളി സാമിൽ ജംഗ്ഷന് സമീപം തടികയ​റ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേ​റ്റു. ഓടനാവട്ടം എഴുപുരയിൽ രാജു കൊച്ചുമ്മൻ (48), ഗീത(42) എന്നിവർക്കാണ് പരിക്കേ​റ്റത്. ഇന്നലെ വൈകിട്ട് 4.30ഓടെയാണ് അപകടം. മീയണ്ണൂർ ഭാഗത്തുനിന്നു വന്ന കാറിൽ എതിരെ വന്ന ലോറിയിൽ നിന്ന് പുറത്തേക്ക് തള്ളിയിരുന്ന തടി തട്ടുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. പരിക്കേ​റ്റ ഇരുവരെയും മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.