കൊല്ലം: പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഇന്ന് പൊലീസിംഗിന്റെ അവിഭാജ്യ ഘടകമാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് പറഞ്ഞു. ജൂലായ് 11ന് നടക്കുന്ന കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ,കൊല്ലം സിറ്റി ജില്ലാസമ്മേളനത്തോടനുബന്ധിച്ച് കൊല്ലം പൊലീസ് ക്ലബ്ബിൽ 'പരിസ്ഥിതി സംരക്ഷണത്തിൽ പൊലീസിന്റെയും മാധ്യമങ്ങളുടെയും
പങ്ക് ' എന്ന വിഷയത്തിലെ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മിഷണർ. ചടങ്ങിൽ കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡി. കെ. പൃഥ്വിരാജ് മോഡറേറ്ററായി. കെ.പി.ഒ.എ. ജില്ലാ സെക്രട്ടറി എം.സി. പ്രശാന്തൻ സ്വാഗതം പറഞ്ഞു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നൂറോളം എസ്.പി.സി എൻ.എസ്.എസ് വിദ്യാർത്ഥികൾ സംവാദത്തിൽ പങ്കെടുത്തു. സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ് , കൊല്ലം എ.സി.പി പ്രദീപ് കുമാർ,മനോരമ ന്യൂസ് റിപ്പോർട്ടർ ജി. ഹസ്താമലകൻ,
പരിസ്ഥിതി പ്രവർത്തകൻ വി.കെ. മധുസൂദനൻ, കെ.പി.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സണ്ണി ജോസഫ്, അസി. ഫോറസ്റ്റ് കൺസർവേറ്റർ ജ്യോതി. കെ. എസ്, എൻ.എസ്.എസ് ജില്ലാ കൺവീനർ എൽ. ഗ്ലാഡിസ് എന്നിവർ കുട്ടുകളുമായി സംവദിച്ചു.കെ.പി.ഒ.എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഉദയൻ നന്ദി പറഞ്ഞു.