tp-sir
കേരളാ സ്റ്രേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പരവൂർ ഈസ്റ്റ് - വെസ്റ്റ് യൂണിറ്റുകളുടെ കൺവെൻഷൻ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: കേരളാ സ്റ്രേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പരവൂർ ഈസ്റ്റ് - വെസ്റ്റ് യൂണിറ്റുകളുടെ കൺവെൻഷൻ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗണിത ശാസ്ത്രത്തിന് ഡോക്ടറേറ്റ് നേടിയ ബി. രോശ്‌നിയെ നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ് ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

കൂടാതെ നഗരസഭാ പരിധിയിലെ എസ്.എൻ.വി.ജി.എച്ച്.എസ്, കോട്ടപ്പുറം ഹൈസ്‌കൂൾ, തെക്കുംഭാഗം ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ 45 വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മെമന്റോയും വിതരണം ചെയ്തു.

പരവൂർ ബ്ലോക്ക് സാംസ്‌കാരിക വേദി കൺവീനർ പി. സോമൻപിള്ള രചിച്ച കഥാ സമാഹാരം 'കഥാജ്യോതി' യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. രാജൻ യൂണിയൻ കമ്മിറ്റി അംഗം പി.എസ്. രാജേന്ദ്രന് നൽകി പ്രകാശനം ചെയ്തു.

വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് സി. സുന്ദരരാജു മെമ്പർഷിപ്പ് വിതരണം നിർവഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. ജയലാൽ, കെ. സോമശേഖരപിള്ള എന്നിവർ സംസാരിച്ചു. ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി ജി. ജയപ്രസാദ് സ്വാഗതവും വെസ്റ്റ് യൂണിറ്റ് സെക്രട്ടറി എ. ശശിധരൻ നന്ദിയും പറഞ്ഞു.