police-association
പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് നിർവഹിക്കുന്നു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, കൊല്ലം എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റ് വി.എസ്. ചിത്രസേനൻ. ജിജു സി. നായർ, എസ്. ഷൈജു, അസി. കമാണ്ടന്റ് രാജു, തുടങ്ങിയവർ സമീപം

കൊല്ലം: കേരളാ പൊലീസ് അസോസിയേഷൻ മുപ്പത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം കൊല്ലം എ.ആർ ക്യാമ്പിലെ സ്വാഗതസംഘം ഓഫീസിൽ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് നിർവഹിച്ചു. കേരളാ പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ, കൊല്ലം എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്റ് വി.എസ്. ചിത്രസേനൻ എന്നിവർ ചേർന്ന് ലോഗോ ഏറ്റുവാങ്ങി.
അസോസിയേഷൻ കൊല്ലം സിറ്റി സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ ജിജു സി. നായർ ആമുഖ പ്രഭാഷണം നടത്തി. പൊലീസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. ഷൈജു, അസി. കമാണ്ടന്റ് രാജു, സ്വാഗതസംഘം ചെയർമാൻ എസ്. അജിത്കുമാർ, ഭാരവാഹികളായ എസ്.ആർ. ഷിനോദാസ്, എസ്. ഷഹീർ, ബി.എസ്. സനോജ്, സി. വിനോദ്‌കുമാർ, സിന്ദിർലാൽ, ജെ.എസ്. നെരൂദ, വി. ചിന്ദു, ഹാഷിം എന്നിവർ പങ്കെടുത്തു,