library
സൈന്ധവ സാഹിത്യസഭയുടെ ആഭിമുഖ്യത്തിൽ ഉമയനല്ലൂർ കു‌ഞ്ഞുകൃഷ്ണപിള്ളയെ കെ. വരദരാജൻ ആദരിക്കുന്നു

കൊല്ലം: സൈന്ധവ സാഹിത്യസഭയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി പ്രമുഖ പ്രഭാഷകനും ലൈബ്രറി കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന ഉമയനല്ലൂർ കു‌ഞ്ഞുകൃഷ്ണപിള്ളയെ ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയായ ലക്ഷ്മി വിലാസത്തിൽ സംഘടിപ്പിച്ച യോഗത്തിൽ നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ കെ. വരദരാജൻ ആദരസമർപ്പണം നിർവഹിച്ചു. കെ.പി. നന്ദകുമാർ, ഡോ. പി.കെ. ഗോപൻ,​ എസ്. നാസർ, ഡി. ബാലചന്ദ്രൻ,​ എസ്. ഫത്തഹുദ്ദീൻ,​ എ. മാധവൻപിള്ള,​ ഡി. സുകേശൻ,​ കെ.ബി. മുരളീകൃഷ്ണൻ,​ യു. ഉമേഷ്,​ ഷീലാകുമാരി,​ എസ്. ദേവകുമാർ എന്നിവർ സംസാരിച്ചു.