ഓച്ചിറ : വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രവർത്തക സമ്മേളനം ഓച്ചിറയിൽ ആരംഭിച്ചു. അമൃതാനന്ദമയി മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി ഭദ്രദീപപ്രകാശനം നിർവഹിച്ചു. ആർ.എസ്.എസ് പ്രാന്ത സംഘചാലക് വി.ഇ.ബി. മേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബി.ആർ. ബലരാമൻ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്.പി അന്തർദേശീയ വർക്കിംഗ് പ്രസിഡന്റ് അഡ്വ. അലോക് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.എൻ. നാഗരാജ്, സംസ്ഥാന സെക്രട്ടറി കെ.എൻ. വെങ്കിടേഷ്, സംഘടനാ സെക്രട്ടറി കെ. ഗിരീഷ്, വൈസ് പ്രസിഡന്റുമാരായ സരിത എസ്. പണിക്കർ, വി.ആർ. രാജശേഖരൻ, പി. മോഹനൻ, ജനറൽ കൺവീനർ വരവിള വാസുദേവൻ, സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.