കരുനാഗപ്പള്ളി: റോട്ടറി ക്ലബ് കരുനാഗപ്പള്ളി പ്രസിഡന്റായി സുരേഷ് പാലക്കോട്ടും സെക്രട്ടറിയായി സാം തോമസും ചുമതലയേറ്റു. കരുനാഗപ്പള്ളി കനിവ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങ് ഡോ. ജി. ശങ്കർ ഉദ്ഘാടനം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ സുരേഷ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ജി. സുമിത്രൻ, അഡ്വ. എ. വേണുകുമാർ, മുൻ സെക്രട്ടറി സുരേഷ് കുമാർ, അസി. ഗവർണർ ഡോ. നാരായണക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.