photo
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പി.കെ.അനിൽകുമാർ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ബഷീർ അനുസ്മരണവും പി.കെ. അനിൽകുമാർ നിർവഹിച്ചു. വിദ്യാരംഗം കോ ഓർഡിനേറ്റർ ശ്രീജ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം മായാ ശ്രീകുമാർ, പ്രിൻസിപ്പൽ ഷിബു, സീനിയർ അസിസ്റ്റന്റ് മുർഷിദ്, പ്രീത തുടങ്ങിയവർ സംസാരിച്ചു.