pathanapuram
വിളക്കുടി ഗ്രാമപഞ്ചായത്തിന് ലഭിച്ച ഐ.എസ്.ഒ അംഗീകാരത്തിന്റെ പ്രഖ്യാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാൽ ഉല്‍ഘാടനം ചെയ്യുന്നു

പത്തനാപുരം : വിളക്കുടി ഗ്രാമ പഞ്ചായത്തിന്റെ ഹോമിയോ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ ശശിധരൻ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. സജീഷ് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനി സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ എ. സജീദ്, പി. ശ്രീദേവി അമ്മ, ജെ. സജീവ്, എം. അജിമോഹൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വിളക്കുടി ചന്ദ്രൻ, മുഹമ്മദ് അസ്ലം, നെടുവന്നൂർ സുനിൽ, സി. സജീവൻ, പഞ്ചായത്ത് സെക്രട്ടറി ടി. ഭദ്രൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.