കരുനാഗപ്പള്ളി: കുട്ടികളിൽ നിന്ന് അനധികൃതമായി പണപ്പിരുവ് നടത്തിയെന്നാരോപിച്ച് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കരുനാഗപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസിനെ ഓഫീസിൽ ഉപരോധിച്ചു. സർട്ടിഫിക്കറ്റ് നൽകുന്നതിന് പണം നൽകേണ്ട എന്ന് സ്കൂൾ അധികൃതർ അറിയിച്ചതോടെയാണ് സമരത്തിൽ നിന്ന് വിദ്യാർത്ഥികൾ പിന്മാറിയത്. സമരത്തിന് യു. കണ്ണൻ, ആതിര മുരളി, അനന്തു.പി.എസ്, ആർ. കരൺരാജ്, എൻ. അജ്മൽ, കാർത്തിക്, അഖിൽ തുടങ്ങിയവർ നേതൃത്വം നൽകി.