പാരിപ്പള്ളി: പാരിപ്പള്ളി മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് നടത്തുന്ന കുടിവെള്ള പൈപ്പ് ലൈൻ ദീർഘിപ്പിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അംബിക കുമാരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ജോയിക്കുട്ടി, ജില്ലാ പഞ്ചായത്തംഗം വി. ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ. സുന്ദരേശൻ, സിന്ധു അനി, പഞ്ചായത്തംഗങ്ങളായ എൽ. രജനി, ആർ.എം. ഷിബു, എൻ. ശാന്തിനി, എസ്.എസ്. സിമ്മിലാൽ, സെക്രട്ടറി വി.എഫ്. നസീമ എന്നിവർ സംസാരിച്ചു.