apakadam
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഇടപ്പാളയത്ത് കാറും, ലോറിയും കൂട്ടിയിടിച്ച നിലയിൽ.

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ ഇടപ്പാളയത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറ ഇസ്ഫീൽഡ് എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ എസ്.എ. സ്റ്റീഫൻ, ഇടപ്പാളയം ചെന്നിക്കര വീട്ടിൽ സെബാസ്റ്റ്യൻ (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.30 ഓടെ ദേശീയ പാതയോരത്തെ ഇടപ്പാളയം ഫോറസ്റ്റ് സ്റ്റേഷന് സമീപമായിരുന്നു അപകടം. കുളത്തൂപ്പുഴയിൽ നിന്ന് ചെങ്കോട്ടയ്ക്ക് വന്ന കാറും എതിർ ദിശയിൽ നിന്നെത്തിയ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിനിടെ കഴുതുരുട്ടിയിൽ നിന്ന് ആര്യങ്കാവിലേക്ക് കാറിന് പുറകിലൂടെ വന്ന ബൈക്ക് കാറിൽ ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.