കൊല്ലം: കൊല്ലം വെസ്റ്റ് എൻഡ് റോട്ടറി ക്ളബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. എസ്. ചന്ദ്രൻ പ്രസിഡന്റും വൈ. തങ്കച്ചൻ സെക്രട്ടറിയുമാണ്. ചടങ്ങിൽ സിനിമാനടൻ ജഗദീഷ് മുഖ്യാതിഥിയായിരുന്നു. മുൻ റോട്ടറി ഗവർണർമാരായ കെ.പി. രാമചന്ദ്രൻ നായർ, ഡോ. ജോർജ് കോശി പണിക്കർ, അസിസ്റ്റന്റ് ഗവർണർ ഡോ. മീരാ ജോൺ തുടങ്ങിയവർ സംസാരിച്ചു.
ക്ളബിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി 5 അന്ധർക്ക് പ്രതിമാസം 500 രൂപ വീതം പെൻഷൻ, 5 വിദ്യാർത്ഥിനികൾക്ക് ഓരോ മാസവും 2000 രൂപ പീതം സ്കോളർഷിപ്പ്, വാഹന അപകടത്തിൽ പരിക്കേറ്റ ഒരാൾക്ക് എക്സർസൈസ് സൈക്കിൾ, മൂന്ന് വിധവകൾക്ക് തയ്യൽ മെഷീൻ, അന്ധരായ അംഗങ്ങളുള്ള 20 കുടുംബങ്ങൾക്ക് പ്രൊവിഷണൽ കിറ്റ്, അന്ധനായ രക്ഷാകർത്താവിന്റെ മകൾ ആര്യയ്ക്ക് ഐ.എ.എസ് കോച്ചിംഗിന് വേണ്ടി ഓരോ മാസവും 2000 രൂപ ഹോസ്റ്റൽ ഫീസ് എന്നിവ ചടങ്ങിൽ വിതരണം ചെയ്തു.