man

കൊട്ടിയം: കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച ശേഷം കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന സ്വദേശി അൻഷ (29) ഇവരുടെ കാമുകൻ മലയിൻകീഴ് സ്വദേശി സനൽ (39) എന്നിവരാണ് അറസ്റ്റിലായത്.

മൂന്നും ആറും വയസുള്ള രണ്ട് പെൺകുട്ടികളുടെ മാതാവായ അൻഷ അവരെ ഉപേക്ഷിച്ച് കാമുകനൊടൊപ്പം പോകുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഇവർ വീടുവിട്ട് പോകുന്നത്. കഴിഞ്ഞവർഷം ഒരു കുട്ടിയുമായി വീടുവിട്ട് പോയ ഇവരെ ചാത്തന്നൂർ പൊലീസ് പിടികൂടി പരവൂർ കോടതിയിൽ ഹാജരാക്കുകയും കോടതി ഇവരെ കുടുംബത്തോടൊപ്പം വിട്ടയയ്ക്കുകയുമായിരുന്നു.

ഈ സംഭവത്തിന് ശേഷം മറ്റൊരു കുട്ടിയുമായി കാമുകനൊടൊപ്പം കടന്ന ഇവരെ കണ്ണനല്ലൂർ പൊലീസ് പിടികൂടി കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ ശേഷം വിട്ടയച്ചിരുന്നു. അതിന് ശേഷം വീണ്ടും മുങ്ങിയ ഇവരെ കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻകുമാർ, എസ്.ഐ. സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.