കൊല്ലം: കേന്ദ്ര ബഡ്‌ജറ്റ് ജനവിരുദ്ധമാണെന്ന് ആരോപിച്ച് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് പ്രതിഷേധ യോഗവും പ്രകടനവും നടത്തി.
ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വിനിതാ വിൻസെന്റ്, അജ്മീൻ എം. കരുവ, ടി.എസ്. നിധിഷ്, നോബൽ ബാബു, നൗഷാദ്, എം.ആർ. ശ്രിജിത് ഘോഷ്, വരുൺ, ഹരീഷ്, തരുൺ, ഡി. അനീഷ്, വിഷ്ണു ഭഗത് എന്നിവർ സംസാരിച്ചു.