കൊല്ലം: ബി.ജെ.പി അംഗത്വ വിതരണ കാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാർ ഉദ്ഘാടനം ചെയ്‌തു. ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിച്ചിട്ടും ജനങ്ങൾ വികസനത്തിന് ഒപ്പം നിന്നതിനാലാണ് രണ്ടാം മോദി സർക്കാർ രൂപീകരിക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ യു.ഡി.എഫ് വിജയിക്കാൻ കാരണം സി.പി.എമ്മിന്റെ ഭരണപരാജയവും ധാർഷ്‌ട്യവുമാണ്. വിവിധ പാർട്ടികളിൽ നിന്ന് ബി.ജെ.പിയിലേക്ക് വന്നവർക്ക് അംഗത്വം നൽകി. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, സംസ്ഥാന ട്രഷറർ എം.എസ്.ശ്യാംകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, ഇരവിപുരം മണ്ഡലം പ്രസിഡന്റ് എ.ജി.ശ്രീകുമാർ, സി.രാജേന്ദ്രൻ, പ്രാക്കുളം ജയപ്രകാശ്, ജി.കുഞ്ഞികൃഷ്‌ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.