കൊല്ലം: കേന്ദ്ര ബഡ്‌ജറ്റ് ജനവിരുദ്ധമെന്ന് ആരോപിച്ച് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ അദ്ധ്യാപകരും സർക്കാർ ജീവനക്കാരും പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടത്തിയ യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല ഉദ്ഘാടനം ചെയ്‌തു. വിവിധ സംഘടനാ നേതാക്കളായ ബി. അനിൽകുമാർ, എൻ. ഷണ്മുഖദാസ്, ബി. സതീഷ് ചന്ദ്രൻ, ബി. ജയകുമാർ, സി. ഗാഥ, എസ്. ദിലീപ്, എം. മുരുകൻ, എസ്. ഓമനക്കുട്ടൻ, എം. അൻസർ എന്നിവർ സംസാരിച്ചു.