എഴുകോൺ: എഴുകോൺ പഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതീശൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യകാര്യ കമ്മിറ്റി അദ്ധ്യക്ഷ സുജ പദ്ധതി പ്രവർത്തനം വിശദീകരിച്ചു. പഞ്ചായത്ത് ആയുർവേദ മെഡിക്കൽ ഓഫീസർ പരിപാടിക്ക് നേതൃത്വം നൽകി.