മൂന്ന് മാസം നീണ്ടുനിന്ന സ്വയം പ്രതിരോധ പരിശീലനം സമാപിച്ചു
കൊല്ലം: വിദ്യാർത്ഥിനികൾക്കായി ജില്ലാ ഭരണകൂടവും സിറ്റി പൊലീസ് വനിതാസെല്ലും സംയുക്തമായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലനം 'ധൈര്യ 2019' സമാപിച്ചു. മൂന്ന് മാസം നീണ്ടുനിന്ന പരിശീലനത്തിൽ 150 വിദ്യാർത്ഥിനികൾ പങ്കെടുത്തു. കൊല്ലം എ.ആർ ക്യാമ്പിൽ നടന്ന സമാപന സമ്മേളനം അസി. കളക്ടർ മമോനി ഡോലെ ഉദ്ഘാടനം ചെയ്തു.
സ്വയം പ്രതിരോധം വളർത്താൻ വിദ്യാർത്ഥിനികൾ പഠനത്തോടൊപ്പം ആയോധനകലകളും സ്വായത്തമാക്കണമെന്ന് അവർ പറഞ്ഞു. വനിതാസെൽ എസ്.ഐ വത്സലാകുമാരി, സി.പി.ഒ റജിന, കോ ഓർഡിനേറ്റർ ഷഹനാ റാണി, റോസി സേവ്യർ, സുധ എന്നിവർ സംസാരിച്ചു.