sndp
എസ്.എൻ.ഡി.പി യോഗം തെന്മല ശാഖയിൽ ചേർന്ന കുമാരി സംഘം രൂപികരണ യോഗവും, വനിതാസംഘം,യൂത്ത്മൂവ് മെൻറ് പ്രവർത്തക കൺവൻഷനും പുനലൂർ യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളെക്കുറിച്ച് ഇന്ത്യൻ പാർലമെന്റിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗം ഗുരുദേവ ദർശനങ്ങളുടെ പ്രശസ്തി ആഗോളതലത്തിൽ വർദ്ധിച്ചതിന്റെ തെളിവാണെന്നും ഇത് ഉൾക്കൊണ്ട് വേണം നമ്മൾ സമുദായപ്രവർത്തനം നടത്താനെന്നും എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ. സുന്ദരേശൻ പറഞ്ഞു. 1525-ാം നമ്പർ തെന്മല ശാഖയിലെ കുമാരീസംഘം രൂപീകരണ യോഗവും വനിതാസംഘം യൂത്ത് മൂവ്മെന്റ് പ്രവർത്തക കൺവെൻഷനുകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യോഗം ഡയറക്ടർ ജി. ബൈജു, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. സദാനന്ദൻ, ബി. ശശിധരൻ, ശാഖാ വൈസ് പ്രസിഡന്റ് രാജേഷ്, സെക്രട്ടറി പ്രസാദ്, വനിതാസംഘം ശാഖാ പ്രസിഡന്റ് സുശീല, സെക്രട്ടറി ശശികല, കുമാരീസംഘം പ്രസിഡന്റ് ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പുനലൂർ യൂണിയനിലെ ഔദ്യോഗിക പാനലിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുത്ത യൂണിയൻ ഭാരവാഹികൾക്ക് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണവും നൽകി.