kns
കൊട്ടാരക്കരയിൽ കെ.എൻ.സത്യപാലൻ, സ്വാമി ശാശ്വതികാനന്ദ അനുസ്മരണങ്ങൾ മുൻ മന്ത്രിയും സി.പി. ഐ ജില്ലാ സെക്രട്ടറിയുമായ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ.ശങ്കർ സ്മാരക കൊട്ടാരക്കര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം മുൻ വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന്റെ ദീർഘകാല പ്രസിഡന്റുമായിരുന്ന കെ.എൻ. സത്യപാലന്റെ പതിനെട്ടാമത് ചരമവാർഷിക അനുസ്മരണ സമ്മേളനവും മതാതീതാത്മീയ ആചാര്യൻ സ്വാമി ശാശ്വതികാനന്ദയുടെ 17ാം ജലസമാധി വാർഷികവും കെ.എൻ.എസ് നഗറിൽ (യൂണിയൻ പ്ളാറ്റിനം ജൂബിലി മന്ദിരം ഹാൾ) നടന്നു. രാവിലെ 10ന് നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രിയും സി.പി. ഐ ജില്ലാ സെക്രട്ടറിയുമായ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ബി.രാഘവൻ ശ്രീനാരായണ മെരിറ്റ് അവാർഡ് വിതരണവും എഴുകോൺ നാരായണൻ ചികിത്സാ സഹായ വിതരണവും നടത്തി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ. രാജേന്ദ്രൻ, യോഗം ബോർഡ് മെമ്പർ അഡ്വ. പി. സജീവ് ബാബു, അഡ്വ. പി.അരുൾ, അഡ്വ. എൻ.രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർ വി.അനിൽ കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ സ്വാഗതവും യൂണിയൻ കൗൺസിലർ വി.സുധാകരൻ നന്ദിയും പറഞ്ഞു.താലൂക്ക് യൂണിയൻ അതിർത്തിയിലെ ശാഖാംഗങ്ങളുടെ മക്കളിൽ വിവിധ മത്സര പരീക്ഷകളിലും എസ്.എസ്.എൽ.സി, പ്ളസ് ടു, ഡിഗ്രി പരീക്ഷകളിലും തിളക്കമാർന്ന വിജയം നേടിയ കുട്ടികളെ ചടങ്ങിൽ കാഷ് അവാർഡ് നൽകി അനുമോദിച്ചു.