കൊല്ലം: ആൾ കേരളാ സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ രംഗത്തെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ചും ധർണയും സംഘടിപ്പിച്ചു.
ജോയിന്റ് കൗൺസിൽ ഓഫീസിന് സമീപത്ത് നിന്ന് ഡി.ഡി.ഇ ഓഫീസിലേക്കായിരുന്നു മാർച്ച്. തുടർന്ന് നടന്ന ധർണ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.എസ്. ഷിജുകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീലേഖാ വേണുഗോപാൽ, ജി. രാജശേഖരൻ നായർ, എൻ. ബിനു എന്നിവർ സംസാരിച്ചു. മാർച്ചിനും ധർണയ്ക്കും ജില്ലാ കമ്മിറ്റി ഭാരവാഹികളായ എം.കെ. സന്തോഷ്‌കുമാർ, എ. ജയപ്രസാദ്, എം.എസ്. അനൂപ്, ഐസക് ഈപ്പൻ, ജെ. ഷാജിമോൻ, എം. സജീന, എൻ. ഉദയകുമാർ എന്നിവർ നേതൃത്വം നൽകി.