gopakumar
എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവാഹപൂർവ കൗൺസലിംഗ് ക്ളാസിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിക്കുന്നു

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവാഹപൂർവ കൗൺസലിംഗ് ക്ളാസ് സമാപിച്ചു. യൂണിയൻ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ക്ളാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ്‌ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും വനിതാസംഘം യൂണിയൻ പ്രസിഡന്റ് ശോഭന ശിവാനന്ദൻ നന്ദിയും പറഞ്ഞു.

ക്ളാസിൽ പങ്കെടുത്തവർക്ക് വനിതാസംഘം യൂണിയൻ സെക്രട്ടറി ബീന പ്രശാന്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രാജേഷ് പൊന്മല, കൊടുവഴങ്ങ ബാലകൃഷ്ണൻ ഡോ. ശരത് ചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു.