കരുനാഗപ്പള്ളി : കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ടൗൺ ക്ലബിന്റെ സമീപത്തു നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പോസ്റ്റോഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടത്തിയ യോഗം ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി.ആർ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. ബി .കെ . ഹാഷിം, എസ് .പി. ദീപക്, അജ്മൽ, ദത്ത്, അജി, വിനോദ് ,അച്ചു, ഷിയാദ് തുടങ്ങിയവർ പ്രസംഗിച്ചു.