കരുനാഗപ്പള്ളി : മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ 101-ാം ജന്മദിനം യൂത്ത് കോൺഗ്രസ് കരുനാഗപ്പളളി മണ്ഡലം കമ്മിറ്റി വലിയകുളങ്ങര സബർമ്മതി കെയർ ഹോമിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. കെ. കരുണാകരനെ പോലെ ദീർഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള നേതാക്കൻമാരുടെ അഭാവമാണ് കോണ്‍ഗ്രസ് പ്രസ്ഥാനം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് പറഞ്ഞു. പുതിയ തലമുറ ലീഡറുടെ രാഷ്ട്രീയ ശൈലി മാതൃകയാക്കി മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എസ്. അനൂപ് അദ്ധ്യക്ഷത വഹിച്ചു. ആർ. ശശിധരൻപിള്ള, നിയാസ് ഇബ്രാഹിം, ജി. മഞ്ജുക്കുട്ടൻ, ഷിബു, ജുനൈദ്, കിരൺ തുടങ്ങിയവർ സംസാരിച്ചു.