navas
സി.എം.എസ് എൽ.പി സ്കൂൾ പരിസരത്ത് മാലിന്യങ്ങൾ നിക്ഷേപിച്ച നിലയിൽ

ശാസ്താംകോട്ട: മൈനാഗപ്പള്ളി കുറ്റിയിൽമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു. ഇവിടെ നിന്ന് 50 മീറ്റർ അകലെ മാത്രമാണ് നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സി.എം.എസ് എൽ.പി സ്കൂൾ. വിദ്യാർത്ഥികളും റെയിൽവേ സ്റ്റേഷനിലേക്കുള്ള നൂറു കണക്കിന് യാത്രക്കാരും നടക്കുന്ന വഴിയിലാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളുന്നത്. മാലിന്യം കുന്നുകൂടിയതോടെ പ്രദേശത്ത് തെരുവ് നായ്ക്കകളുടെ ശല്യം വർദ്ധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിനെ സമീപിച്ചിട്ടും നടപടി ഉണ്ടാകാത്തതിനാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രശാന്ത് പ്രണവം അറിയിച്ചു.