കൊട്ടിയം: കാൽനൂറ്റാണ്ട് മുമ്പത്തെ സൗഹൃദം പുതുക്കി കൊട്ടിയം കോളേജ് ഒഫ് കൊമേഴ്സിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുകൂടിയപ്പോൾ സൗഹൃദ കൂട്ടായ്മക്ക് മാറ്റം വരുത്താൻ കാലത്തിന് പോലും കഴിഞ്ഞില്ലെന്ന ഓർമ്മപ്പെടുത്തലായി ആ സംഗമം മാറി. കോളേജിൽ നടന്ന പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഗമം പ്രിൻസിപ്പൽ എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എച്ച്. അജി അദ്ധ്യക്ഷത വഹിച്ചു. എൻ. സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. സിന്ധു സ്വാഗതം പറഞ്ഞു.
അദ്ധ്യാപകരായ മോഹൻദാസ്, സെയ്ഫുദ്ദീൻ, ജയശ്രീ, സുകുമാരൻ, സന്തോഷ് എന്നിവരും പൂർവ വിദ്യാർത്ഥികളായ സലീം, ബൈജു, മനോജ്, ഷഹീർ, മിനി, സോജ, സുജിത, ശോഭന, റെജി, ലീമാ, സന്തോഷ്, സജീവ്, ജിക്കി, സ്റ്റാൻസി, സ്റ്റെല്ല, പ്രീതാ, ദീപ്തി എന്നിവർ സംസാരിച്ചു.