തൊടിയൂർ: തൊടിയൂർ ഗവ.എച്ച്.എസ്.എസിൽ പുതുതായി നിർമ്മിച്ച അസംബ്ലി ഷെഡിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ശ്രീലേഖാ വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തും. കടവിക്കാട്ട് മോഹനൻ, ബിന്ദുദേവിഅമ്മ, കെ. സുരേഷ് കുമാർ, നാസർ പാട്ടക്കണ്ടത്തിൽ, ബെൻസി രഘുനാഥ്, അജിതാ മോഹൻ, കെ. വഹിദ, ശ്രീജ ഗോപിനാഥ്, തൊടിയൂർ വിജയൻ, ഗോപൻ ഷേർലി, ബി. രാജൻ പിള്ള, കെ. സോമചന്ദ്രൻ എന്നിവർ സംസാരിക്കും. നിസാർ സ്വാഗതവും കെ. ശശിധരൻ പിള്ള നന്ദിയും പറയും. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടുപയോഗിച്ചാണ് അസംബ്ലി ഷെഡ് നിർമ്മിച്ചത്.