ഓടനാവട്ടം: ഹിന്ദു ഐക്യവേദി, ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ വെളിയം മാലയിൽ തുലവിളയിലെ ക്വാറിക്കെതിരെ
മാർച്ചും വെളിയം ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണയും നടത്തി. ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി കൺവീനർ വി.കെ സന്തോഷ്‌കുമാർ മാർച്ച് ഉദ്ഘാടനം ചെയ്തു.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി മഞ്ഞപ്പാറ സുരേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ധർണ്ണ പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എൻ.എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ഭാരവാഹികളായ തെക്കടം സുദർശനൻ, എ.എ. കബീർ, മലപ്പത്തൂർ മോഹൻകുമാർ, മാവിള മുരളി, ബിജു മറവൻകോട്, ചിതറ രാജീവ്, പുത്തൂർ തുളസി, അനൂപ് തപസ്യ, അഭിലാഷ്, താരാ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.