കൊല്ലം: എസ്.എൻ.ഡി.പി യോഗം 547-ാം നമ്പർ തേവള്ളി ടൗൺ ശാഖയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും കാഷ് അവാർഡ് ദാനവും കുമാരി - കുമാര സംഘം ഉദ്ഘാടനവും നടന്നു. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ. ദിനേശ്ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം കൗൺസിലർ ആനേപ്പിൽ എ.ഡി. രമേശ്, വനിതാസംഘം പ്രസിഡന്റ് സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷൻ, മൈക്രോ ഫിനാൻസ് കൺവീനർ മേഴ്സി ബാലചന്ദ്രൻ, യൂണിയൻ മേഖലാ കൺവീനർ ഗീതാ സുകുമാരൻ, വാർഡ‌് കൗൺസിലർമാരായ ഷൈലജ, രാജ്മോഹൻ, ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, ഡോ. പി. ബാഹുലേയൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.കെ. പ്രസന്നൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുശീലാ രാജഗോപാൽ നന്ദിയും പറഞ്ഞു. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ്, കെ.സി. സുകുമാരൻ, എൻ. ബാബു, സി. സുധീഷ്, സ്വർണ്ണമ്മ എന്നിവർ പങ്കെടുത്തു.
വിദ്യാഭ്യാസ മേഖലയിൽ ഉന്നതസ്ഥാനം നേടിയ ഡോ. ശ്രുതി ശ്രീകുമാർ, ഡോ. പാർവതി, ഗോപിക, ദിവ്യ എന്നിവരെയും എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ്, എ വൺ നേടിയവരെയും യോഗം ആദരിച്ചു.
കൊല്ലം എസ്.എൻ കോളേജിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ നടത്തുന്ന അതിക്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു. കോളേജിന്റെ സുഗമമായ നടത്തിപ്പിനായി പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.