അഞ്ചാലുംമൂട്: പെരുമൺ തീവണ്ടി ദുരന്തത്തിന്റെ 31-ാം വാർഷികത്തോടനുബന്ധിച്ച് തണൽ പെരുമൺ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. ദുരന്തത്തിൽ മരണപ്പെട്ടവരോടുള്ള ആദരസൂചകമായി കായലിൽ ഭാരവാഹികൾ പുഷ്പങ്ങൾ അർപ്പിച്ചു.
പെരുമൺ പാലത്തിന്റെ നടപ്പാതയിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ പുനർനിർമ്മിച്ച് അപകട സാഹചര്യം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകുമെന്ന് തണൽ ഭാരവാഹികൾ പറഞ്ഞു.
സെക്രട്ടറി എ.എസ്. അഭിലാഷ്, പുസ്തകപ്പുര പ്രസിഡന്റ് എൻ.വിശ്വേശ്വരൻപിള്ള, കെ.എസ്. സുരേഷ് കുമാർ, മോഹനൻപിള്ള, അംബരീഷ് ഗിരീഷ്, ശ്യാംമോഹൻ എന്നിവർ നേതൃത്വം നൽകി.