bindhu
പെരുമൺ സ്മൃതി മണ്ഡപത്തിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നു

അഞ്ചാലുംമ്മൂട്: യു. ഡി. എഫിന്റെ നേതൃത്വത്തിൽ പെരുമൺ തീവണ്ടി ദുരന്തത്തിന്റെ 31-ാം വാർഷിക ദിനാചരണത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി, ബി.ഓമനക്കുട്ടൻ പിള്ള,ഗീതാകൃഷ്ണൻ, മോഹൻ പെരിനാട്, പുന്തല മോഹൻ, പനയം സജീവ്, ശ്രീകല, പെരുമൺ കരുണാകരൻപിള്ള, ശോഭ, തുടങ്ങിയവർ നേതൃത്വം നല്കി.