school
തൊടിയൂർ ഗവ.എച്ച്.എസ്.എസിൽ നിർമ്മിച്ച അസംബ്ലി ഹാളിന്റെ ഉദ്‌ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

തൊടിയൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച അസംബ്ലി ഹാൾ ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീലേഖാ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, വൈസ് പ്രസിഡന്റ് ബിന്ദു ദേവിഅമ്മ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ

കെ. സുരേഷ് കുമാർ, നാസർ പാട്ടക്കണ്ടത്തിൽ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം ബിൻസി രഘുനാഥ്‌, വാർഡ് അംഗം അജിതാ മോഹൻ, ഹെഡ്മിസ്ട്രസ് ശ്രീജാ ഗോപിനാഥ്‌, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് തൊടിയൂർ വിജയൻ, പി.ടി.എ വൈസ് പ്രസിഡന്റ് ഗോപൻ, എസ്.എം.സി വൈസ് പ്രസിഡന്റ് ഷേർളി, എച്ച്.എസ്.എസ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ബി. രാജേന്ദ്രൻ പിള്ള, എച്ച്.എസ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സോമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.വാഹിദ സ്വാഗതവും എസ്.എം.സി ചെയർമാൻ കെ. ശശിധരൻ പിള്ള നന്ദിയും പറഞ്ഞു. ആർ. രാമചന്ദ്രൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് അസംബ്ലി ഹാൾ നിർമ്മിച്ചത്.