photo
അഞ്ചൽ തഴമേൽ വിജ്ഞാനോദയം ഗ്രന്ഥശാലയുടെ വാർഷിക ആഘോഷം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പ്രദീപ് കണ്ണങ്കോട് ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. പി. കൃഷ്ണൻകുട്ടി മിനി, സുരേഷ്, വി. സുരേഷ് തുടങ്ങിയവർ സമീപം

അഞ്ചൽ: തഴമേൽ വിജ്ഞാനോദയം ഗ്രന്ഥശാലാ വാർഷികവും പ്രതിഭാ സംഗമവും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പ്രദീപ് കണ്ണങ്കോട് ഉദ്ഘാടനം ചെയ്തു. വി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കൃഷ്ണൻകുട്ടി അനുമോദിച്ചു. തഴമേൽ മേഖലയിലെ ആദ്യകാല പോസ്റ്റുമാനായിരുന്ന വി. രാമകൃഷ്ണപിള്ളയെ ഗ്രാമപഞ്ചായത്ത് അംഗം മിനി സുരേഷ് ആദരിച്ചു. രാജേശ്വരി സതീശൻ, ബിന്ദു മുരളി, ലൈബ്രറി പ്രസിഡന്റ് ആർ.വിശ്വംഭരൻ, കെ.കുഞ്ഞിരാമൻ, നളിനാക്ഷൻ, പി. രവി, പി.ജി. നിഷ, വി. സുരേഷ്, എൻ. രാജൻ, ടി.എൻ. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.