school
പൂയപ്പള്ളി .ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ഈ വർഷത്തെ കാരുണ്യ പ്രവർത്തനങ്ങൾ കരീപ്ര ശരണാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്ത് പ്രഥമാദ്ധ്യാപകൻ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

പൂയപ്പള്ളി: ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ഈ വർഷത്തെ കാരുണ്യ പ്രവർത്തനങ്ങൾ കരീപ്ര ശരണാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്ത് പ്രഥമാദ്ധ്യാപകൻ എ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ആറ് വർഷമായി കേഡറ്റുകൾ ആഴ്ചയിൽ രണ്ട് ദിവസം ശരണാലയത്തിൽ അൻപത് പൊതിച്ചോറുകൾ നൽകുന്നുണ്ട്.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എം.ബി. പ്രകാശ്, എസ്.എം.സി ചെയർമാൻ സാലരാജൻ, എ.ഡി.എൻ.ഒ ടി.രാജീവ്, സ്റ്റാഫ് സെക്രട്ടറി മധുസൂദനൻപിള്ള, സി.പി.ഒമാരായ റാണി, ഗിരിജ, അദ്ധ്യാപകരായ ബിജു, ലാലമ്മ ജോൺ, കൗൺസിലർ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.