karuna
ജീവകാരുണ്യ സംഘടനയായ ശ്രദ്ധയുടെ ചികിത്സാ ധനസഹായം യുവജന ക്ഷേമബോർഡ് മെമ്പർ സി.ആർ.മഹേഷ് വിതരണം ചെയ്യുന്നു

തൊടിയൂർ: ജീവകാരുണ്യ സംഘടനയായ ശ്രദ്ധയുടെ കാരുണ്യ സ്പർശം സഹായ വിതരണ പദ്ധതിയുടെ ഉദ്‌ഘാടനം ഇടയകുളങ്ങര ചാച്ചാജി പബ്ലിക് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു. കൈത്താങ്ങ് രണ്ടാംഘട്ടം ചികിത്സാ സഹായധനം സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ സി.ആർ.മഹേഷ് വിതരണം ചെയ്തു. കാസ് പ്രസിഡന്റ് ആർ. രവീന്ദ്രൻ പിള്ള പ്രതിഭകളെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് നജിം മണ്ണേൽ ഉപഹാര വിതരണം നടത്തി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.