പടി.കല്ലട: എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറേക്കല്ലട 177-ാം നമ്പർ ശാഖയിലെ ചുറ്റുമതിലിന്റെയും ശാഖ ഓഫീസിന്റെയും സമർപ്പണം ശിവഗിരിമഠത്തിലെ സ്വാമി
ഋതംബരാനന്ദ നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ബി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജി. മോഹൻദാസ് എസ്.എൻ.ഡി. പി യോഗം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം മോഹനകുമാർ സ്വാഗതം പറഞ്ഞു.
സെക്രട്ടറി സത്യദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. മെരിറ്റ് അവാർഡ് വിതരണം റിട്ട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആർ. സുപ്രഭയും നിർധനർക്കുള്ള സഹായവും പഠനോപകരണ വിതരണവും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ഡി. രാജ്കുമാർ ഉണ്ണിയും നിർവഹിച്ചു.
പടി. കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ, പഞ്ചായത്ത് അംഗം എൻ. യശ്പാൽ, ശാഖ വൈസ് പ്രസിഡന്റ് മോഹനൻ, യോഗം മുൻ ബോർഡ് മെമ്പർ അഡ്വ.എസ് ചന്ദ്രസേനൻ, മുൻ ശാാഖ പ്രസിഡന്റ് വിജയകുമാർ, കടകംപള്ളി മനോജ്, രാജി തുടങ്ങിയവർ പ്രസംഗിച്ചു.