കൊല്ലം: കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എൻ.അഴകേശൻ ഉദ്ഘാടനം ചെയ്തു. ലക്ഷക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമേകിയ പദ്ധതിയാണ് കാരുണ്യ. പദ്ധതി നടപ്പാക്കിയതിലൂടെ ലോട്ടറിയെ ജനകീയവൽക്കരിക്കാൻ സാധിച്ചു. കാരുണ്യ പദ്ധതി പുന:സ്ഥാപിച്ച് വിവിധ ആശുപത്രികളിൽ കഴിയുന്നവർക്ക് ചികിത്സ ലഭ്യമാക്കണം. ആൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. സംസ്ഥാന എക്സി.അംഗം ഗോപൻ കുറ്റിച്ചിറ, വിളയത്ത് രാധാകൃഷ്ണൻ, പള്ളിമുക്ക് എച്ച്. താജുദീൻ, ശങ്കരനാരായണപിള്ള, മുനീർബാനു, മണിയാർ ബാബു, കെ.എസ്.കുഞ്ഞുമോൻ, തൊളിക്കൽ സുനിൽ, എസ്.സലാഹുദീൻ, ഷാ കറുത്തേടം, റീനസജി, എം.എസ്.ശ്രീകുമാർ, സജിത, സേതു, ഷിഹാഹുദീൻ തുടങ്ങിവർ സംസാരിച്ചു.