പുത്തൂർ: കിണറ്റിൻകര കിഴക്കേവിളയിൽ പരേതനായ കെ. മത്തായിയുടെ ഭാര്യ അന്നമ്മ (94) നിര്യാതയായി. പുത്തൂർ കാരിക്കൽ ഇടയില വീട്ടിൽ കുടുംബാംഗമാണ് പരേത. സംസ്‌കാരം നാളെ രാവിലെ 11ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ശാന്തമ്മ, അലക്‌സ് കുഞ്ഞ്, ലീലാമ്മ, ലളിതാമ്മ, ആലീസ്, സണ്ണി, സെൻമാത്യു, പരേതനായ ജോഷ്വാ, മോഹൻ മാത്യു. മരുമക്കൾ: പരേതനായ തോമസ്, ലില്ലിക്കുട്ടി, പി.വി. ജോർജ്, പരേതനായ തോമസ്, റെജിജോർജ്, ബെറ്റി, മേഴ്‌സി, റോസമ്മ, സൂസൻ.