കൊല്ലം: അഞ്ച് വർഷത്തേക്ക് യാതൊന്നിന്റെയും വിലവർദ്ധിപ്പിക്കുകയില്ലെന്ന് പറഞ്ഞ് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി എം.എം. മണിയും കേരളജനതയ്ക്ക് നൽകിയ ഇരുട്ടടിയാണ് വൈദ്യുതി നിരക്ക് വർദ്ധനവെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഓഫീസിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
ഡി.സി.സി വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ എം.എം. നസീർ, എ.ഷാനവാസ്ഖാൻ, നേതാക്കളായ എ.കെ. ഹഫീസ്, കോയിവിള രാമചന്ദ്രൻ, ശോഭ സുധീഷ്, ഡി.സി.സി ഭാരവാഹികളായ പി.ജർമ്മിയാസ്, ചിറ്റുമൂല നാസർ, കെ.ജി. രവി, സൂരജ് രവി, എൻ. ഉണ്ണികൃഷ്ണൻ, വാളത്തുംഗൽ രാജഗോപാൽ, സന്തോഷ് തുപ്പാശ്ശേരി, ആദിക്കാട് മധു, വിഷ്ണുവിജയൻ, ആദിക്കാട് ഗിരീഷ്, എസ്.നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, ബിജു ലൂക്കോസ്, എസ്.ചന്ദ്രബാബു, ഡി.ഗീതാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ആർ.രാജ്‌മോഹൻ, ചാത്തന്നൂർ മുരളി, ബിജു പാരിപ്പള്ളി, ആർ. രമണൻ, ചവറ രവി, എം.എ.റഷീദ്, മോഹൻബോസ്, ശിവപ്രസാദ്, ജോൺസൺ മുണ്ടയ്ക്കൽ, ചെറുകര രാധാകൃഷ്ണൻ നായർ, പാലത്തറ രാജീവ്, എം. കമറുദ്ദീൻ, സുൽഫിക്കർ ഭൂട്ടോ, അജിത് പ്രസാദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.