കൊല്ലം : 6ന് തുടങ്ങിയ പാലത്തറ ദേവിയുടെ നവാഹയജ്ഞം ദക്ഷിണകേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. തിരുവിതാംകൂർ രാജകുടുംബാംഗം ഗൗരി ലക്ഷ്മീ ഭായിയാണ് മഹായജ്ഞം തിരികൊളുത്തി ഉദ്ഘാടനം ചെയ്തത്. ഏറണാകുളം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ട് നവാഹയജ്ഞം ഭക്തിസാന്ദ്രമായി. യജ്ഞാചാര്യൻ സുനിൽ പള്ളിക്കലാണ് ഇതോടനുബന്ധിച്ച് പ്രഭാഷണ പരമ്പര നടത്തുന്നത്. 15നാണ് നവാഹയജ്ഞം അവസാനിക്കുന്നത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എസ്. സുധീർ, കൺവീനർ രാജീവ് പാലത്തറ, കമ്മിറ്റി അംഗങ്ങളായ ബിനു, ബേബി, രാജു തുടങ്ങിയവരാണ് പ്രധാന സംഘാട
കർ.