പുനലൂർ: എസ്.എൻ.ഡി.പി യോഗം 2837-ാം നമ്പർ പ്ലാത്തറ ശാഖയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ആദരവും പഠനോപകരണ, ചികിത്സാ ധനസഹായ വിതരണവും സംഘടിപ്പിച്ചു. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി. സുഭരാജൻ അദ്ധ്യക്ഷത വഹിച്ചു.
യോഗം അസി.സെക്രട്ടറി വനജാവിദ്യാധരൻ ചികിത്സ ധനസഹായ വിതരണം നിർവഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ്, യോഗം ഡയറക്ടർ ജി. ബൈജു, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. സദാനന്ദൻ, അടുക്കളമൂല ശശിധരൻ, ശാഖാ വൈസ് പ്രസിഡന്റ് ബി. സോമരാജൻ, സെക്രട്ടറി സി. സന്തോഷ്, പ്രിയാ സതീശൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നൽകി.