കൊല്ലം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ സ്ഥാപിച്ചു തുടങ്ങി. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് കയറാനും രണ്ടാമത്തെ പ്ളാറ്റ്ഫോമിൽ ഇറങ്ങാനും രണ്ട് എസ്കലേറ്ററുകളാണ് സ്ഥാപിക്കുന്നത്.
2015 മേയിലാണ് എസ്കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കാനുള്ള പണം അനുവദിച്ചത്. രണ്ടാം പ്രവേശന കവാടത്തിന്റെ ഭാഗമായുള്ള നടപ്പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞതോടെ ഇവ രണ്ടും സ്ഥാപിക്കുന്നതും വൈകുകയായിരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച എസ്കലേറ്റർ സ്ഥാപിക്കൽ രണ്ടാഴ്ചയ്ക്കകം പൂർത്തിയാകും. ലിഫ്റ്റ് നിർമ്മാണം കരാറുകാരൻ ഉപേക്ഷിച്ചതിനാൽ റീ ടെണ്ടർ ചെയ്തിരിക്കുകയാണ്. പുതിയ നടപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായശേഷമേ എസ്കലേറ്റർ യാത്രക്കാർക്ക് തുറന്ന് നൽകൂ.