കരുനാഗപ്പള്ളി: സംസ്ഥാന വനിതാ കമ്മിഷനും കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജിലെ വനിതാ സെല്ലും സംയുക്തമായി വിദ്യാർത്ഥികൾക്ക് വിവാഹപൂർവ കൗൺസലിംഗ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കൗൺസലിംഗ് വനിതാ കമ്മിഷൻ അംഗം എം.എസ് താര ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ.ആർ.തുളസീദാസ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ആർ. അംബിക, ബി. ലക്ഷ്മിദേവി, ജി. ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ഡോ.എം.എം. ബഷീർ, ശ്യാംകുമാർ എന്നിവർ ക്ലാസ് നയിച്ചു. തുടർന്ന് അദ്ധ്യാപകർ കുട്ടികളുമായി സംവാദം നടത്തി.