ചാത്തന്നൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചാത്തന്നൂർ യൂണിറ്റ് കൺവെൻഷൻ ചാത്തന്നൂർ റീജിയണൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജനാർദ്ദനൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് അന്തരിച്ച അംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, മെമ്പർഷിപ്പ് വിതരണം എന്നിവയും നടത്തി. യൂണിറ്റ് സെക്രട്ടറി വേണുഗോപാലൻ ആചാരി സ്വാഗതവും ജോ. സെക്രട്ടറി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.