ഓയൂർ: പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി പ്രകാരം ഉള്ള 6000 രൂപ കർഷകർക്ക് ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് വെളിനല്ലർ കൃഷിഭവനിലേക്ക് ബി.ജെ.പി വെളിനല്ലൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി വയക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അപേക്ഷിച്ച മുഴുവൻ കർഷകരുടേയും ഗുണഫലം കിട്ടിയവരുടേയും പട്ടിക പ്രസിദ്ധീകരിക്കുക, രാഷ്ടീയ ഇടപെടൽ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. കരിങ്ങന്നൂർ മനോജ്, ടി.കെ. മനു, സുനിൽകുമാർ, സിമി മനോജ്, പുതുശേരി മനോജ് റാണൂർ വേണു എന്നിവർ സംസാരിച്ചു.