photo
ലയൺസ് ക്ലബ്ബ് കരുനാഗപ്പള്ളി റോയൽ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവർണർ ജോൺ ജി.കൊട്ടറ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലയൺസ് ക്ലബ് കരുനാഗപ്പള്ളി റോയൽ ഭാരവാഹികളുടെ സ്ഥാനാരോഹണം കന്നേറ്റി ധന്വന്തരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്നു.

പ്രസിഡന്റായി മൈതാനം വിജയനും സെക്രട്ടറിയായി ജെയിംസ് കുട്ടിയും ട്രഷററായി ഉണ്ണികൃഷ്ണപിള്ളയും അഡ്മിനിസ്ട്രേറ്ററായി എം. സോമനും ചുമതലയേറ്റു. ഡിസ്ട്രിക്ട് ഗവർണർ ജോൺ ജി. കൊട്ടറ ഉദ്ഘാടനം ചെയ്തു. സോൺ ചെയർപേഴ്സൺ സതി വാസുദേവ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർ പരമേശ്വരൻകുട്ടി, ഡോ. വാസുദേവൻപിള്ള, ടി. ബാനർജി, രതി ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.