photo
എസ്.എൻ.ഡി.പി യോഗം ആദിനാട് 184-ാം നമ്പർ ശാഖാ വനിതാ സംഘം വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു. ശാഖാ പ്രസിഡന്റ് എം.രാജേഷ്, സെക്രട്ടറി പെരുവേലികിഴക്കതിൽ പ്രസന്നകുമാർ എന്നിവർ സമീപം

കരുനാഗപ്പള്ളി: വനിതകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കുലശേഖരപുരം ആദിനാട് 184-ാം നമ്പർ ശാഖാ വനിതാസംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. യൂണിയൻ കമ്മിറ്റി അംഗം ജഗദീശന്റെ വസതിയിൽ കൂടിയ പൊതുയോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, യൂണിയൻ കൗൺസിലർ എല്ലയ്യത്ത് ചന്ദ്രൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി മധുകുമാരി, വൈസ് പ്രസിഡന്റ് സ്മിത, ശാഖാ സെക്രട്ടറി പെരുവേലികിഴക്കതിൽ പ്രസന്നകുമാർ, ജഗദീശൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ബിന്ദു (പ്രസിഡന്റ്), ശ്രീദേവി (വൈസ് പ്രസിഡന്റ്) മിനിമോൾ (സെക്രട്ടറി) എന്നിവരെ തിര‌ഞ്ഞെടുത്തു.